അഞ്ചാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൊച്ചിയിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ പണിപഠിച്ചും പണികൊടുത്തും നടന്നിരുന്ന സമയത്താണ് ഞാനീ പറയുന്ന സംഭവം നടക്കുന്നത്. സഹപ്രവര്‍ത്തകനായ, ഞങ്ങളെല്ലാം തൊമ്മന്‍ എന്നുവിളിക്കുന്ന (മറ്റുപലതും വിളിക്കുമെങ്കിലും എല്ലാം ഇവിടെ എഴുതാനൊക്കില്ലല്ലോ..!) തോമസ് എന്ന കൂട്ടുകാരന്റെ വീട്ടില്‍ ഈസ്റ്റര്‍ ഘോഷിക്കുവാനായി എന്നെ വിളിക്കുന്നു. ഇതിനുമുമ്പ് പലപ്പോഴും മൂപ്പര്‍ എന്നെ വീട്ടിലേക്ക് ക്ഷണിച്ചിട്ടും പോകാതിരുന്നതിലെ പരാതിയും പരിഭവവുമൊക്കെ ചേര്‍ത്താണ് ഇത്തവണത്തെ വിളി. (ആ വിളി ഒരു ഒന്നൊന്നര വിളിയായിരുന്നുവെന്ന് ചുരുക്കം) അന്ന് ഈ പറയുന്ന തൊമ്മനോ എനിക്കോ മൊബൈല്‍ ഫോണൊന്നും സ്വന്തമായില്ലാത്തതുകൊണ്ട് കക്ഷിയുടെ വീട്ടിലെ നമ്പര്‍ ഒരു കടലാസുകഷണത്തില്‍ കുറിച്ചെടുത്ത് പിറ്റേന്ന് അങ്ങെത്തിയേക്കാമെന്നും പറഞ്ഞ് ഈസ്റ്ററിന്റെ തലേന്ന് കക്ഷിയെ ഒരു വിധത്തില്‍ സമാധാനപ്പെടുത്തി കമ്പനിയില്‍ നിന്ന് യാത്രയാക്കി. ‘നിനക്കൊക്കുമെങ്കില്‍ വാ’ എന്ന ഒഴുക്കന്‍ ഡയലോഗാണ് അവന്‍ അവസാനം പറഞ്ഞതെങ്കിലും ‘ഇത്തവണയും വന്നില്ലെങ്കില്‍ ഞാന്‍ തിരിച്ചുവരുമ്പോള്‍ എന്റെ വായിലിരിക്കുന്നത് നീ കേള്‍ക്കും’ എന്നാണ് അവനുദ്ദ്യേശിച്ചതെന്ന് എനിക്ക് വളരെ നന്നായി മനസ്സിലായതുകൊണ്ട് എന്തായാലും വേണ്ടില്ല, പോയേക്കാമെന്ന് ഞാനും തീരുമാനിച്ചു.
പിറ്റേന്ന്, ഏതാണ്ട് പത്തുമണിയോടെ കിടക്കപ്പായയില്‍ നിന്നെണീറ്റുനോക്കിയപ്പോള്‍ സഹമുറിയന്‍ വിനേഷ് റൂമൊക്കെ വൃത്തിയാക്കിവെച്ചിരിക്കുന്നു..! ഇവിടെ ഈ പതിവില്ലാത്തതാണല്ലോ? മൂന്നുനാലുമാസമായി ഒരിക്കല്‍ പോലും ചൂലിന്റെ ഒരു പടം പോലും കണ്ടിട്ടില്ലാത്ത റൂമാണ് ദാ, പൊടിപോലുമില്ലാതെ വൃത്തിയാക്കിവെച്ചിരിക്കുന്നത്...!
“കൊള്ളാമല്ലോഡേയ്, ഇന്നെന്തുപറ്റി?” - ഞാന്‍
“ഓ, ഇന്ന് അമ്മാവന്‍ ഇങ്ങട് വരൂന്ന് പറഞ്ഞിട്ടൊണ്ടടെയ്‌ക്കാ.. അതോണ്ടാ..!”- അവന്‍
“വെറുതെയല്ല..! ഞാനോര്‍ക്കുവേം ചെയ്‌തു..!” - ഞാന്‍
ഊണിന്റെ സമയമാകുമ്പോഴേക്കും തൊമ്മന്റെ വീട്ടിലെത്തണമെന്ന ഉദ്ദ്യേശത്തോടെ ഞാന്‍ കുളിജപകര്‍മ്മങ്ങളും കഴിഞ്ഞ് ‘ചുന്ദരനായി’ പോകാനൊരുങ്ങി. പക്ഷെ, തലേന്ന് ഫോണ്‍നമ്പര്‍ എഴുതിവെച്ച കടലാസുകഷ്ണം കാണുന്നില്ല..!
“ഡാ, ഇവിടേരുന്ന കടലാസുകളൊക്കെന്ത്യേ..?”
“ഓ... അതോ.., അതൊക്കെ കൂട്ടീട്ട് ഞാന്‍ കത്തിച്ചുകളഞ്ഞു..!”
മഹാപാപീ..! ഒരിക്കലുമില്ലാത്ത നിന്റെ ക്ലീനിങ്ങ് കണ്ടപ്പോഴേ ഞാന്‍ കരുതി എനിക്കെന്തെങ്കിലും പണി കിട്ടുമെന്ന് എന്ന് മനസ്സില്‍ പറഞ്ഞെങ്കിലും ചുണ്ടില്‍ ഒരു ചിരി കഷ്ടപ്പെട്ട് ഫിറ്റ് ചെയ്ത് ഞാനവനോട് തൊമ്മന്റെ വീട്ടിലേക്കുള്ള വഴി ചോദിച്ചു. ഇന്നലെ വരെ പോകാനായി അരമനസ്സുമാത്രമുണ്ടായിരുന്ന ഞാന്‍, പോകാം എന്ന് തീരുമാനിച്ചതുമുതല്‍ ഉച്ചക്കത്തെ കോഴിക്കറിയുമായുള്ള മല്‍പ്പിടുത്തം ഇതിനോടകം പലതവണ സ്വപ്നം കണ്ടിരുന്നു..! അതുമാത്രമല്ല, അക്കാലത്തെ ആഴ്‌ചയിലെ ഏറ്റവും ദുരിതം പിടിച്ച രണ്ട് ദിവസങ്ങളായിരുന്നു ശനിയും ഞായറും. ആ ദിവസങ്ങളില്‍ മെസ് ഉണ്ടാകില്ല. ഹോട്ടല്‍ ഭക്ഷണം തന്നെ ശരണം. അന്ന് കിട്ടിയിരുന്നത് എണ്ണിച്ചുട്ട അപ്പം പോലെ ആയിരത്തിമുന്നൂറ് ക. വീട്ടുവാടകയും അത്യാവശ്യചിലവും കഴിയുമ്പോള്‍ തന്നെ ഈ കാ തീരും. ഒടുവില്‍ കാശുലാഭിക്കാന്‍ ഒരു വഴി കണ്ടെത്തിയത്, വെള്ളിയും ശനിയും രാത്രി വളരെ വൈകും വരെ ചീട്ടുകളിച്ചോണ്ടിരിക്കുക. അപ്പോള്‍ പിറ്റേന്ന് വൈകി, ഉച്ചയായിട്ടേ എഴുന്നേല്‍ക്കൂ. ഇതിനിടയിലെങ്ങാനും ഉറങ്ങുന്നവനെ ആരെങ്കിലും വിളിച്ചെഴുന്നേല്‍പ്പിച്ചാല്‍ അവന് ഭക്ഷണം വാങ്ങിക്കൊടുക്കേണ്ടത് വിളിച്ചെഴുന്നേല്‍പ്പിച്ചവന്റെ കടമയാണെന്നൊരു അലിഖിതനിയമവും ഞങ്ങളുണ്ടാക്കിയിരുന്നു. ബ്രേക്ക് ഫാസ്റ്റിന്റെ കാശ് അവിടെ ലാഭിക്കുന്നു. പിന്നെ, മൂന്നുപേര്‍ക്കുള്ള പാര്‍സല്‍ ഊണ് വാങ്ങി അഞ്ചുപേര്‍ കഴിക്കുക. ഊണിന്റെ കാശിലും ഇങ്ങനെയിത്തിരി ഇവിടേം ലാഭിക്കുന്നു. അങ്ങനെയൊരു ഞായറാഴ്‌ചയാണ് ഈ സംഭവവും നടക്കുന്നത്. ഇനി അത് ഒഴിവാക്കുന്നതെങ്ങനെ..? തൊമ്മന്റെ വീട് പിറവത്തിനടുത്തെവിടെയോ ആണെന്നുമാത്രമേ എനിക്കറിയാമായിരുന്നുള്ളൂ. പിറവത്ത് ബസ്‌സ്റ്റാന്‍ഡിനടുത്തുതന്നെ തൊമ്മന്റെ ഒരു കസിന് ഇന്റര്‍നെറ്റ് കഫേയുണ്ടെന്നും അവിടെ ചെന്നാല്‍ തൊമ്മന്റെ വീട്ടിലേക്കുള്ള വഴി കിട്ടുമെന്നൊക്കെ പറഞ്ഞ് അവനെന്നെ ആശ്വസിപ്പിച്ചു. മുമ്പൊരിക്കല്‍ ഈ പറഞ്ഞ കഫേയില്‍ ഞാനൊരു തവണ പോയതും ഈ പറയുന്ന കസിനെ പരിചയപ്പെട്ടതുമൊക്കെ പെട്ടെന്നെനിക്കോര്‍മ്മ വന്നു. ഹോ, സമാധാനമായി..! ഞാനോര്‍ത്തു ലവന്‍ ആ ഫോണ്‍നമ്പര്‍ കളഞ്ഞതോടെ ഇന്നത്തെ പോക്കും മുടങ്ങിയെന്ന്..! അല്ല, അവനെപ്പറഞ്ഞിട്ട് കാര്യമില്ല, ബസ്‌ടിക്കറ്റുകള്‍, ടെയിന്‍ ടിക്കറ്റുകള്‍ അങ്ങനെ ചപ്പും ചവറുമായി കുറെ പേപ്പറുകള്‍ ഉള്ളതിന്റെ ഇടയിലാണ് ഞാനാ കടലാസും സൂക്ഷിച്ചുവെച്ചത്. (ആ ശീലം ഇപ്പോഴും അങ്ങനെ തന്നെ. പ്രധാനപ്പെട്ട പല ഫയലുകളും റീസൈക്കിള്‍ ബിന്നില്‍ നിന്നാണ് ഇപ്പോഴും തപ്പിയെടുക്കാറുള്ളത് ) അങ്ങനെ, ‘തോമസ് മാത്യൂ, പിറവം’ എന്നൊരു അഡ്രസ് മാത്രം കയ്യില്‍ വെച്ചുകൊണ്ട് പനമ്പിള്ളിനഗറില്‍ നിന്നും പിറവത്തേക്ക് ഞാന്‍ വണ്ടികയറി...
ഉച്ചയോടുകൂടി പിറവത്തെത്തിയ ഞാന്‍ നേരത്തെ പറഞ്ഞ കഫേയുടെ മുമ്പിലെത്തിയപ്പോഴാണ് അബദ്ധം മനസ്സിലാകുന്നത്..! ഈസ്റ്ററായതിനാല്‍ ആ കഫേ അടച്ചിട്ടിരിക്കുകയായിരുന്നു..! കഫേ മാത്രമല്ല, അതിന്റെ ചുറ്റുവട്ടത്തുള്ള കടകളുടെയെല്ലാം സ്ഥിതിയും തഥൈവ..! ഇനിയെന്തുചെയ്യും..? ഇതിപ്പോള്‍ ഇല്ലത്തൂന്നെറങ്ങ്വേം ചെയ്‌തൂ.. എന്ന അവസ്ഥയായല്ലോ..! ഉച്ചയ്‌ക്ക് ഞാന്‍ കഴിക്കാന്‍ പോകുന്ന ഊണിനെപ്പറ്റി വിനേഷിനോട് ഘോരഘോരം പ്രസംഗിച്ചിട്ടിറങ്ങിയ ഞാന്‍ തിരിച്ചുചെന്നാല്‍ അവന്റെ ആക്കിയ ചിരി കാണേണ്ടിവരുമെന്നുള്ളതുകൊണ്ട് ഇനി തിരിച്ച് റൂമിലേക്ക് പോകാനും മടി. അപ്പോഴാണ് ആ പരിസരത്തെവിടെയോ ഉള്ള വേറൊരു കൂട്ടുകാരന്റെ നമ്പര്‍ ഓര്‍മ്മ വന്നത്. ജിന്‍സെന്നാണ് കക്ഷിയുടെ പേര്. കക്ഷി അടുത്തിടെ അങ്ങോട്ട് താമസം മാറിയതേയുള്ളൂ. മുമ്പ് കോട്ടയത്തെങ്ങോ ആയിരുന്നു. മാര്‍ക്കറ്റിഗ് ഫീല്‍ഡിലായതുകൊണ്ട് കക്ഷിക്ക് മൊബൈലുണ്ട്. കക്ഷിയെ വിളിച്ചാന്‍ ഒരു പക്ഷെ തൊമ്മന്റെ നമ്പര്‍ കിട്ടിയേക്കും. എന്തായാലും വിളിച്ചുനോക്കാം. ഒത്തിരിനടന്ന് ഒരു ബൂത്ത് തപ്പിയെടുത്ത് കക്ഷിയെ വിളിച്ചു.
“തോമസ് മാത്യൂന്റെയാണോ..? എനിക്കറിയാമ്പാടില്ല.. നീയൊരു കാര്യം ചെയ്യ്... വീട്ടിലേക്ക് പോരേ..!” - അവന്റെ മറുപടി ഇങ്ങനെ.
തൊമ്മന്റെ കസിന്റെ കട തുറക്കാതിരുന്നത് എന്റെ കുഴപ്പം കൊണ്ടല്ലല്ലോ..! ജിന്‍സെങ്കില്‍ ജിന്‍സ്... തൊമ്മനോട് എന്തെങ്കിലുമൊക്കെ ഊടായിപ്പ് പറഞ്ഞുനില്‍ക്കാം. ങ്ഹും, എന്നോടാ കളി..!
“ഡാ, നിന്റെ വീട്ടിലേക്ക് വരുന്നതെങ്ങനാ?” - ഞാന്‍
“അതെളുപ്പമാ... നീ വെള്ളൂര്‍ക്കുള്ള വണ്ടീ കേറി, ഹിന്ദുസ്ഥാന്‍ ലാറ്റെക്സിന്റെ മുമ്പിലിറങ്ങിയാ മതി. അവിടന്ന് ചെമ്മഞ്ചിയിലേക്ക് ഒരു ഓട്ടോ പിടി, ഓട്ടോ പിടിക്കാനൊന്നൂല്ല, അഞ്ച് - പത്തുമിനിറ്റ് നടക്കാനേള്ളൂ... ചെമ്മഞ്ചിയിലിറങ്ങിയാ ജംഗ്‌ഷന്റടുത്തുതന്നെ വെള്ള പെയിന്റടിച്ച ഒരു വീടുകാണാം... നേരെയങ്ങോട്ട് പോരേ..!” - അവന്‍
“നീ വീട്ടിലാണോ ഉള്ളതിപ്പോ?”
“അല്ലെടാ, ഞാന്‍ ഇത്തിരി കഴിയുമ്പം എത്തിയേക്കാം, അതുകുഴപ്പമില്ല, ഞാന്‍ വീട്ടില്‍ പറഞ്ഞേക്കാം..”
ഹൊ, ഊണിന്റെ സമയമൊക്കെ കഴിയാറായി. ഈസ്റ്ററൊക്കെയല്ലേ? അതൊകൊണ്ട് ഇത്തിരി വൈകിചെന്നാലും ഊണ് തരപ്പെടുമായിരിക്കും എന്നൊക്കെയോര്‍ത്ത് ബസ്സില്‍ കയറുമ്പോള്‍ മനസ്സിലുണ്ടായിരുന്ന തൊമ്മന്റെ വീട്ടിലെ കോഴിക്കറിയെ ജിന്‍സിന്റെ വീട്ടിലെ കോഴിക്കറികൊണ്ട് റീപ്ലേസ് ചെയ്തു. പറഞ്ഞതുപോലെ തന്നെ നേരത്തെ പറഞ്ഞ ഫാക്‌ടറി കണ്ടു. അവിടെയിറങ്ങി ചെമ്മഞ്ചിക്ക് ഓട്ടോയും വിളിച്ചു. ഏയ്, ഞാന്‍ വൈകിയിട്ടൊന്നുമില്ല, ഊണ് തരപ്പെടുകതന്നെ ചെയ്യും... രാവിലെ വെറും വയറ്റില്‍ പനമ്പിള്ളിനഗറില്‍ നിന്നിറങ്ങിയതിന്റെ ക്ഷീണം ഇടയ്‌ക്കിടെ മനസ്സില്‍ തെളിയുന്ന കോഴിക്കാലിന്റെ ‘തിരു’രൂപം കൊണ്ട് മറച്ചുകൊണ്ടായിരുന്നു യാത്ര. അഞ്ചുമിനിറ്റ് നടക്കാനുള്ളതേയുള്ളുവെന്നൊക്കെ പറഞ്ഞിട്ട്, അതിലേറെയായി ഞാന്‍ ഓട്ടോയിലിരിക്കുന്നു..!
“ചേട്ടാ, ചെമ്മഞ്ചിയിലേക്ക് തന്നെയല്ലേ പോകുന്നേ?”
“അതെ, അങ്ങോട്ട് തന്നെ..!”
അധികം താമസിയാതെ ചെമ്മഞ്ചിയെത്തി. ഇനി വെള്ള പെയിന്റടിച്ച വീട് തപ്പിയെടുക്കണം. അവിടെയെങ്ങും ഒരു വീടും കാണാനൊത്തില്ല. ഇനിയെന്ന ചെയ്യും? അവിടെ നിന്ന് പരുങ്ങുമ്പോഴാണ് ഇത്തിരി മാറി ഒരു വല്യപ്പന്‍ എന്നെ സൂക്ഷിച്ചുനോക്കുന്നത് കണ്ടത്. ഇങ്ങേരോടൊന്ന് ചോദിച്ചുനോക്കാം.
“പേരപ്പാ.. ഇവിടെ എവിടാ ഒരു ജിന്‍സിന്റെ വീടുള്ളത്..?”
അങ്ങേര്‍ ഇത്തിരി നേരം കൂടി എന്നെ സൂക്ഷിച്ചുനോക്കി. എന്നിട്ട്,
“മോനേ... ഇന്ന് ഈസ്റ്ററല്ലേ..? എന്നാലും ഇന്നങ്ങനെ ചെയ്യാന്‍ പാടുണ്ടായിരുന്നോ..? അതും എന്നോട്..!”
അതിന് ഞാനിങ്ങേരെ എന്തുചെയ്‌തെന്ന്..!
“ആര് ..?” ഞാന്‍ ചോദിച്ചു.
“എന്റെ മോന്‍... സിബി..! അവനെന്നാലും...”
ഇതും പറഞ്ഞ് പതിയെ എഴുന്നേറ്റ്, റോഡിന്റെ വീതിയും അളന്നുകൊണ്ടുള്ള അങ്ങേരുടെ വരവ് കണ്ടപ്പോള്‍ മനസ്സിലായി. ഇതൊന്നും പറയുന്നത് അങ്ങേരല്ല, അങ്ങേരുടെ ഉള്ളില്‍ കിടക്കുന്ന റമ്മോ ബ്രാണ്ടിയോ ആണ്. ഇനീം ഇവിടെ നിന്നാല്‍ എന്നോട് സ്‌നേഹം കൂടി, ആദ്യം വിളിച്ച ‘മോനേ‘ എന്നതിന്റെ മുമ്പില്‍ വല്ലോമൊക്കെ ചേര്‍ത്ത് ഇങ്ങേര്‍ എന്നെ വിളിച്ചുകൂടായ്‌കയില്ല. അത്രയ്‌ക്ക് സ്‌നേഹം തല്‍ക്കാലം വേണ്ടെന്ന് വെച്ച് ഞാന്‍ പയ്യെ സ്‌കൂട്ടാകാനായി അതിലെയും ഇതിലെയുമൊക്കെ നോക്കി. അപ്പോഴാണ് ഇത്തിരി മാറി മൂന്നുനാല് അച്ചായന്മാര്‍ കൂടിനിന്ന് കൊച്ചുവര്‍ത്തമാനം പറയുന്നത് കണ്ടത്. ഇനി ഇവരോട് ചോദിച്ചുനോക്കാം. ശബ്‌ദത്തില്‍ മാക്സിമം വിനയം കലര്‍ത്തി ഞാന്‍ ചോദിച്ചു.
“ചേട്ടാ, എറണാകുളത്ത് ജോലി ചെയ്യുന്ന ഒരു ജിന്‍സിന്റെ വീടറിയാമോ?”
“ജിന്‍സോ..?”
ഇതെന്താ, ഇങ്ങേര് ഈ പേര് ആദ്യമായിട്ട് കേള്‍ക്കുകയാണോ? ഈശ്വരാ, ഇവിടെയും രക്ഷയില്ലേ?
“അതെ, കോട്ടയത്തുനിന്നും ഇങ്ങോട്ട് താമസം മാറിയിട്ട് രണ്ടുമാസത്തോളമേ ആയുള്ളൂ..”
“ഓ, തേവക്കാപ്പറമ്പിലെയായിരിക്കും..!”
അവന്റെ വീട്ടുപേരാണെങ്കില്‍ എനിക്കൊട്ടറിയത്തുമില്ല, അവിടെയെങ്ങുമാണേല്‍ ബൂത്തുപോയിട്ടൊരു പെട്ടിക്കട പോലുമില്ല. ഇതാണോ ലെവന്‍ പറഞ്ഞ ‘ചെമ്മഞ്ചി ജംഗ്‌ഷന്‍‘..!’ തേവക്കയോ കോവക്കയോ എന്തുമാകട്ടെ, ഒരു ഏറെറിഞ്ഞുനോക്കാം.
“ങാ, അതുതന്നെ..! അങ്ങോട്ടുപോകുന്നതെങ്ങനാ?”
“ഇതിലേ പോയിട്ട് എടത്തോട്ടുള്ള രണ്ടാമത്തെ വഴി പോയാ ആദ്യം കാണുന്ന വീടാ..”
രക്ഷപ്പെട്ടു..! പക്ഷെ, ഈ പറഞ്ഞ ‘നേരെ പോയിട്ട് ഇടത്തോട്ടുള്ള രണ്ടാമത്തെ വഴി‘ എത്താനായി കുറച്ചുനടക്കേണ്ടിവന്നു. ആദ്യം കണ്ട വീടാണെങ്കിലോ, ഓടിട്ടതും..! വെള്ളയെന്നല്ല, ഒരു പെയിന്റും പൂശാത്തൊരു വീട്. അകത്തുകയറി നോക്കാമെന്നുവിചാരിച്ച് സംശയിച്ചുനിന്നപ്പോള്‍ ഒരു പട്ടി അവിടെ നിന്നും കുരച്ചോണ്ട് വരുന്നു..! ഈസ്റ്ററിന്റെ അന്നെങ്കിലും ഈ പട്ടിയെയൊക്കെ പൂട്ടിയിട്ടുകൂടെ? വെറുതെയല്ല, ഇതിനെയൊക്കെ പട്ടീന്ന് വിളിക്കുന്നത്..! സമയമാണേല്‍ ഏതാണ്ട് മൂന്ന്-മൂന്നരയാകുന്നു, വയറ്റില്‍ നിന്നും കുടല്‍ കരിയുന്ന മണം വന്നുതുടങ്ങി... ഞാന്‍ അവിടെ നിന്നും പതിയെ വലിയാന്‍ തുടങ്ങിയപ്പോള്‍ അതാ, വെള്ളപെയിന്ററിച്ച വീട് റോഡിന്റെ മറുവശത്ത്..! ഹോ, സമാധാനമായി...!
പിന്നെയൊന്നുമാലോചിച്ചില്ല, നേരെയങ്ങ് കയറിച്ചെന്നു. വീടിന്റെ ഇറയത്തുതന്നെ ജിന്‍സിന്റെ അപ്പച്ചന്‍ കയ്യിലൊരു പ്ലാസ്റ്ററുമിട്ട് ഒരു ബീഡിയും വലിച്ചോണ്ടിരിപ്പുണ്ടായിരുന്നു.
“ജിന്‍സിന്റെ വീടല്ലേ...?”
“അതെയതെ...! വാ വാ, നോക്കിയിരിക്കുകയായിരുന്നു..! കൂട്ടുകാരന്‍ വന്നില്ലേ?”
അതുശരി, അപ്പോള്‍ ജിന്‍സ് ഇതുവരെ തിരിച്ചെത്തീല്ലല്ലേ?
“ഇല്ലേ? അവനെ ഞാന്‍ വിളിച്ചിരുന്നു, എത്തിയേക്കാമെന്നാ പറഞ്ഞത്..”
“വീട് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടിയോ?”
ബുദ്ധിമുട്ടിയോ എന്ന്..! എങ്കിലും ഞാന്‍ പറഞ്ഞു.
“ഏയ്, ഇല്ല.. നേരെയിങ്ങു വന്നാല്‍ പോരേ? അധികം ദൂരെയൊന്നുമല്ലല്ലോ?”
“ഇനി തെറ്റിപ്പോകണ്ടെന്നുകരുതിയാ ഇവിടെത്തന്നെ ഇരുന്നത്...! ഇരിക്ക്..! എടിയേ... ”
ജിന്‍സിന്റെ അമ്മച്ചിയും അനിയത്തിയും ഹാജര്‍..! അവരെ നോക്കി ഞാനൊരു ചിരി പാസാക്കി. അവര്‍ തിരിച്ചും. രണ്ടുപേരും ഉടനെ തന്നെ സ്‌കൂട്ടാവുകയും ചെയ്‌തു.
“അപ്പച്ചാ, കൈക്കെന്നാ പറ്റി?”
“ഓ, ഒന്നും പറയേണ്ട മോനേ....”
അപ്പച്ചന്‍ അവിടെ തുടങ്ങി. തരക്കേടില്ലാത്ത ഒരു ‘വധം’ ആണ് അപ്പച്ചനെന്ന് മനസ്സിലാക്കാന്‍ എനിക്ക് അധികസമയമൊന്നും വേണ്ടിവന്നില്ല. സ്‌കൂട്ടറുമായി പോകും വഴി ഒരു ലോറി എതിരെ വന്നെന്നും, സൈഡ് കൊടുത്തപ്പോള്‍ റോഡിനുപുറത്തേക്ക് മറിഞ്ഞുവീണെന്നുമൊക്കെ പറഞ്ഞങ്ങ് തുടങ്ങി. എങ്ങാനും റോഡിലേക്ക് മറിഞ്ഞുവീണാരുന്നെങ്കില്‍ പണി തീര്‍ന്നേനെയെന്നും അങ്ങനെയൊന്നും സംഭവിക്കാത്തത് കര്‍ത്താവിന്റെ അനുഗ്രഹമൊന്നുകൊണ്ട് മാത്രമാണെന്നും തുടങ്ങി, ലോറി ഡ്രൈവേഴ്‌സിന്റെ നിയന്ത്രണം വിട്ടുള്ള പാച്ചിലിന്റെയും അപകടമരണങ്ങളുടെയും കേരളത്തിലെ റോഡുകളുടെ പരിതാപകരമായ അവസ്ഥയെപ്പറ്റിയും റോഡ് നന്നാക്കാത്ത ഗവണ്‍മെന്റിനെപ്പറ്റിയും ഭരണത്തിലെ അഴിമതിയെപ്പറ്റിയും എന്നുവേണ്ട, സൂര്യന് താഴെയുള്ള ഒട്ടുമിക്ക കാര്യങ്ങളെപ്പെറ്റിയും അപ്പച്ചന് പറയാനുള്ളതൊക്കെ ഇതിന്റെ കൂടെ പുറത്തേക്ക് വന്നുതുടങ്ങി. അതിനിടെ എന്റെ നേരെ സിഗരറ്റിന്റെ പാക്കറ്റ് നീട്ടി. വല്ലപ്പോഴുമൊക്കെ വലിക്കുമെങ്കിലും കൂട്ടുകാരന്റെ അപ്പച്ചനല്ലേയെന്നോര്‍ത്ത് ഞാന്‍ പറഞ്ഞു.
“ഞാന്‍ വലിക്കില്ല..!”
“അതുനന്നായി..!”
പിന്നെ, പുകവലി തുടങ്ങിയ കഥയും വലിക്കുന്നതുകൊണ്ടുള്ള ദൂഷ്യങ്ങളുമൊക്കെയായി അപ്പച്ചന്റെ സംസാരവിഷയം. ഇപ്പവരാന്ന് പറഞ്ഞ ജിന്‍സും എത്തിയില്ല. എനിക്കാണെങ്കില്‍ വിശന്നും തുടങ്ങി. അതിന്റെയൊക്കെ മുകളിലാണ് അപ്പച്ചന്റെ ഈ പുരാണം പറച്ചില്‍. എന്തായാലും ഇത്തിരി നേരം കഴിഞ്ഞ് അപ്പച്ചന്‍ അകത്തേക്ക് നോക്കി ഒന്നുവിളിച്ചു.
“എടിയേ... ചായയിങ്ങെടുത്തോ..”
തിരിഞ്ഞ് എന്നെ നോക്കി, “ചായ കുടിക്കുകയല്ലേ..?”
ങും, അല്ലേന്ന്..! ആനയെ കിട്ടിയാല്‍ കഴിക്കാനുള്ള വിശപ്പുണ്ട്. അപ്പോഴാ കുടിക്കുകയല്ലേന്ന്..! ചായ വേണ്ട, ഊണുകഴിച്ചേക്കാം എന്ന് പറയാനോങ്ങിയെങ്കിലും പറഞ്ഞതിങ്ങനെയാണ്.
“ഇത്തിരി കഴിഞ്ഞായാലും മതി..!”
എന്തായാലും ജിന്‍സിന്റെ പെങ്ങള്‍ ചായയുമായി വന്നു, അമ്മച്ചിയും പിറകേയുണ്ടായിരുന്നു. അവള്‍ എന്നെ നോക്കാതെ ചായ തന്നിട്ട് വാതില്‍ വരെ പതിയെയും അവിടുന്നങ്ങോട്ട് റോക്കറ്റ് പോകുന്നപോലെയും സ്‌കൂട്ടായി. കൊണ്ടുവച്ച ചായയും വാഴപ്പഴവും ബിസ്‌ക്കറ്റുമൊക്കെ ഒരു മയത്തില്‍ അകത്താക്കുന്നതിനിടയില്‍ ഞാന്‍ അപ്പച്ചനോട് ചോദിച്ചു.
“വലിയ നാണക്കാരിയാ, അല്ലേ?”
“ഇവളിങ്ങനാ. ഇവടെ അനിയത്തിയൊണ്ട്, ലിന്‍സി. അവള്‍ ജഗജില്ലിയാ..!”
“ആണോ! ഇവരൊക്കെ പഠിക്കുവാണോ?”
“ജിന്‍സി പഠിത്തമൊക്കെ നിര്‍ത്തി, പ്ലസ്‌ടു വരെ പോയി. പിന്നെ, കമ്പൂട്ടറും പഠിച്ചിട്ടൊണ്ട്. ലിന്‍സി പത്തില്‍ പഠിക്കുന്നു. കൂട്ടുകാരന്‍ ഇതൊന്നും പറഞ്ഞില്ലാരുന്നോ?”
“ഇല്ല, ഞാന്‍ ചോദിച്ചിട്ടില്ല, അതുകൊണ്ടായിരിക്കും..!”
“ആയിരിക്കും..”
“ജിന്‍സിനെ ഇതുവരെ കണ്ടില്ലല്ലോ?” വാച്ചിലേക്ക് നോക്കി ഞാന്‍ ചോദിച്ചു.
“ജിന്‍സിയാ ഇപ്പോള്‍ വന്നത്..!” അപ്പച്ചന്‍ എന്നെ നോക്കി ഒരു കള്ളച്ചിരിയും.
“അല്ല, ജിന്‍സ് ....”
എനിക്ക് എന്തൊക്കെയോ പന്തികേട് തോന്നിത്തുടങ്ങി. എന്റെ പരുങ്ങിക്കളി കണ്ടപ്പോള്‍ അപ്പച്ചനും ഒരു സംശയം.
“അല്ല, ജോണ്‍സണെന്നല്ലേ മോന്റെ പേരു പറഞ്ഞത്?”
ജോണ്‍സണോ..! ഞാനോ..! അതിന് ഇതിയാന്‍ എന്നോട് ഇതുവരെ പേരുചോദിച്ചില്ലല്ലോ?
“അല്ല, എന്റെ പേര് ബൈജുന്നാ...!”
“അപ്പോ....”
അപ്പച്ചന്‍ എന്നെയൊന്ന് സൂക്ഷിച്ചുനോക്കി. എന്നിട്ട് എന്റെ നേരെ ചാരി പതുക്കെ ചോദിച്ചു :
“അല്ല, ഇങ്ങോട്ടുതന്നെയല്ലേ വന്നത്?”
ഇയാളുടെ ഭാവാഭിനയം കണ്ടപ്പോള്‍ ഞാനൊന്ന് ഞെട്ടി, ഈശ്വരാ..! ഇങ്ങേര്‍ നോര്‍മല്‍ അല്ലേ? ധൈര്യം സംഭരിച്ച് ഞാന്‍ പറഞ്ഞു.
“അതെ, ഞാന്‍ ജിന്‍സിനെ വിളിച്ചാരുന്നു. അവന്‍ ഇപ്പോള്‍ എത്തിയേക്കാമെന്ന് പറഞ്ഞിട്ടുണ്ട്..”
“അതുശരി..!”
അപ്പച്ചന്റെ ചുണ്ടിലൊരു ചിരിയൊക്കെ കണ്ടുതുടങ്ങി, ഞാനാണെങ്കില്‍ ഇത്തിരി വിയര്‍ക്കാനും
“എവിടുന്നാ വരുന്നത്?” അപ്പച്ചന്റെ അടുത്ത ചോദ്യം
“എറണാകുളത്തൂന്ന്..” എന്റെ സ്വരത്തില്‍ ചെറിയൊരു വിറയല്‍ കലര്‍ന്നിരുന്നോ എന്നൊരു സംശയം...
“അതുശരി..!”
അപ്പച്ചന്‍ പിന്നെയും ചിരിച്ചു. പിന്നെയും പിന്നെയും...!
ഈശ്വരാ, ഇങ്ങനെയുള്ള കാര്യം ജിന്‍സ് പറഞ്ഞിട്ടില്ലല്ലോ? ഇങ്ങനത്തെ കാര്യമൊക്കെ വെറുതെ പറയേണ്ട കാര്യമില്ലല്ലോ എന്നോര്‍ത്തായിരിക്കും. എന്നാലും ഇത് ചതിയായിപ്പോയി ജിന്‍സേ..! അപ്പോള്‍ അപ്പച്ചന്‍ എന്റെ നേരെ നോക്കി അനുനയത്തില്‍ പറഞ്ഞു.
“അതേ, ഇന്ന് ജിന്‍സിയെ, നേരത്തെ ചായേമായി വന്നില്ലേ, അവളെ പെണ്ണുകാണാന്‍ ഒരു കൂട്ടര്‍ വരാമെന്ന് പറഞ്ഞിരുന്നു. ചെറുക്കനും ചെറുക്കന്റെ കൂട്ടുകാരനും. അവരാണെന്നോര്‍ത്താണ് ഞങ്ങളിരുന്നത്..!”
അപ്പോള്‍ ഇവിടെ നടന്നത്..? എന്റെ ആദ്യ പെണ്ണുകാണല്‍ ചടങ്ങ്..! അതും വീട്ടുകാരും കൂട്ടുകാരും, എന്തിന് ഞാന്‍ പോലുമറിയാതെ..! ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായി ഞാന്‍..! എങ്കിലും ജഗദീഷ് സ്റ്റൈലില്‍ ഒരു മറുപടി ഞാന്‍ കൊടുത്തു.
“അതുപിന്നെ... എനിക്ക് .. വീടുമാറിപ്പോയതായിരിക്കും...!”
ഇതോടെ എന്റെ വിയര്‍ക്കല്‍ സമ്പൂര്‍ണ്ണമായി, വിശപ്പും കെട്ടടങ്ങി. കോഴിക്കാലുപോയിട്ട് കോഴിപ്പൂട പോലും വേണ്ടാ, എങ്ങനെയും സ്‌കൂട്ടായാല്‍ മതിയെന്നായി. എങ്കിലും ജിന്‍സിന്റെ വീടറിയാമെന്നും തപ്പിയെടുത്തുതരാമെന്ന് അദ്ദേഹം ഉറപ്പു തന്നു. മാത്രവുമല്ല, അദ്ദേഹത്തിന്റെ പത്താം ക്ലാസുകാരിയായ മകള്‍ ലിന്‍സിയെ എന്നെ അവിടെ വരെ കൊണ്ടാക്കാന്‍ പറഞ്ഞ് എന്റെ കൂടെ അയക്കുകയും ചെയ്‌തു. സംഭവിച്ചതെന്തെന്നാല്‍, അവിടെ രണ്ട് ചെമ്മഞ്ചിയുണ്ട്. ഒരെണ്ണം ഹിന്ദുസ്ഥാന്‍ ലാറ്റെക്സിന്റെ അടുത്തും മറ്റൊന്ന് കുറച്ചകലെ മലമുകളിലും. എന്നെ ചതിച്ചത് ഓട്ടോക്കാരനാണ്, അങ്ങേര്‍ എന്നെ കൊണ്ടാക്കിയത് മലമുകളിലെ ‘രണ്ടാം ചെമ്മഞ്ചി’യിലായിരുന്നു. ‘ജിന്‍സിന്റെ വീട്’ എന്ന് ചോദിച്ചത് ‘ജിന്‍സീന്റെ വീട്’ എന്ന് അപ്പച്ചന്‍ തെറ്റിദ്ധരിച്ചത് അടുത്ത പ്രശ്നം. എങ്കിലും അപ്പച്ചാ, ഇടയ്ക്ക് എപ്പോഴെങ്കിലും ഈ മോനേ വിളി മാറ്റി ജോണ്‍സാ എന്നുവിളിച്ചാരുന്നെങ്കില്‍...! ലിന്‍സിയുടെ കൂടെ ജിന്‍സിന്റെ വീട്ടിലേക്ക് പോകും വഴി ലിന്‍സി എന്നെ കാര്യമായിട്ട് കളിയാക്കിക്കൊണ്ടേയിരുന്നു, അല്ല, കാര്യമായി ആക്കിക്കൊണ്ടിരുന്നു. എവള്‍ ജഗജില്ലിയാണെന്ന് അപ്പച്ചന്‍ പറഞ്ഞതിന്റെ പൊരുള്‍ അപ്പോള്‍ എനിക്ക് മനസ്സിലായി.! ഒടുവില്‍ ലിന്‍സിയോട് താങ്ക്സും പറഞ്ഞ് ജിന്‍സിന്റെ വീട്ടിലെത്തി അവനോട് ഞാന്‍ ആദ്യം പറഞ്ഞതിങ്ങനെയായിരുന്നു.. “എന്നാലുമെന്റെ ജിന്‍സേ...!”
Monday, July 9, 2007
Subscribe to:
Post Comments (Atom)
31 comments:
... എങ്കിലും അപ്പച്ചാ, ഇടയ്ക്ക് എപ്പോഴെങ്കിലും ഈ മോനേ വിളി മാറ്റി ജോണ്‍സാ എന്നുവിളിച്ചാരുന്നെങ്കില്‍...! ലിന്‍സിയുടെ കൂടെ ജിന്‍സിന്റെ വീട്ടിലേക്ക് പോകും വഴി ലിന്‍സി എന്നെ കാര്യമായിട്ട് കളിയാക്കിക്കൊണ്ടേയിരുന്നു, അല്ല, കാര്യമായി ആക്കിക്കൊണ്ടിരുന്നു. എവള്‍ ജഗജില്ലിയാണെന്ന് അപ്പച്ചന്‍ പറഞ്ഞതിന്റെ പൊരുള്‍ അപ്പോള്‍ എനിക്ക് മനസ്സിലായി.! ഒടുവില്‍ ലിന്‍സിയോട് താങ്ക്സും പറഞ്ഞ് ജിന്‍സിന്റെ വീട്ടിലെത്തി അവനോട് ഞാന്‍ ആദ്യം പറഞ്ഞതിങ്ങനെയായിരുന്നു.. “എന്നാലുമെന്റെ ജിന്‍സേ...!”
അടുത്ത അബദ്ധവും പോസ്റ്റി. ഇത്തവണ എനിക്ക് പറ്റിയതുതന്നെയാ... :)
കഥ കലക്കി. നന്നായി ചിരിച്ചു.
നിങ്ങളു ഗുലാന്‍. ഈസ്റ്ററിനു കര്‍ത്താവു പോലും റെസ്റ്റെടുക്കുന്ന ദിവസമാ... നിങ്ങള്‍ക്കു റൂമില്‍ത്തന്നെ ഇരുന്നാല്‍ പോരാരുന്നോ?
മാഷേ ചിരിച്ച് എടപാടു തീര്‍ന്നു."മറ്റു പല പേരുമുണ്ട്ങ്കിലും എല്ലം ഇവിടെ എഴുതാന്‍ പറ്റുമോ" സംശയം ഉഗ്രന്‍! സുനീഷ് ചോദിച്ചതുപോലെ ഞയറാഴ്ച അതും ഈസ്റ്റര്‍ദിവസം ഇന്റര്‍നെറ്റ് കഫെ ഉണ്ടാകുമെന്നുള്ള ധൈര്യത്തില്‍ ഇറങ്ങിയ നിങ്ങളെ സമ്മതിക്കണം. ജിന്‍സി എങ്ങനെയുണ്ട്?;) അറിയാതെ പെണ്ണുകണ്ടതല്ലേ!
റസാക്കിന്റേ മെസ്ജ്, ബൈജു അടുതതതും പ്പൊസ്റ്റ് ചെയ്തുന്നു
സത്യം പറയയാമല്ലോ ഈ പ്പൊസ്റ്റ് ശനിയാഴ്ച മുതലു നൊക്കീരുപ്പാ
പല അമളികളും വയിചിട്ടുണ്ട് പക്ഷെ ഇതു നല്ല തന്മയത്വം ഒണ്ടു ..അതാണു വിജയവും.. ‘bachelors typical room cleaning’ എത്റ ശരി.. അപ്പച്ചന്റെ ലാത്തി ഒറ്ജിനല് ..നല്ലോരു ഈസ്റ്റ്റിനു എല്ലാരും പള്ള ഫുള് ആക്കിയപ്പൊ അരും പട്ടിണി ആയല്ലൊ? പാവം തോന്നി..അപ്പോ ദേ ഒള്ളതു പറയാമല്ലോ ഇതു വരെ ഒള്ള്തു ഒന്നിനൊന്നു മെച്ചം
ഈയുള്ളവന് അഭിനന്ദനങള്
ഇതു വരെ പോസ്റ്റിയതൊക്കെ നേരത്തേ വായിച്ച് ശ്വാസമ് മുട്ടുന്ന വരെ ചിരിച്ചതാ..
ഇതിനെയാണ് ബൈബിളില്‍ 'യദാ യദാ ഹി ധര്‍മ്മസ്യ...' എന്ന് പറഞ്ഞിരിക്കുന്നത്..
അതായത് പെണ്ണ് കാണാന്‍ യോഗമുണ്ടെങ്കില്‍ കണ്ടേ പറ്റൂ എന്ന് :D
അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു!
സുനീഷേ,
ഈസ്റ്ററിന് കടകളൊന്നും തുറക്കില്ല്ല എന്നൊരു കാര്യം അന്നോര്‍ത്തില്ല്ല. അതുകൊണ്ടാ പറ്റീത്. ങാ, വരാനുള്ളത് വഴീല്‍ തങ്ങൂല്ലെന്നല്ലേ മാഷേ...? കമന്റിന് നന്ദി .. :)
ഷാനവാസേ,
കുറ്റം പറയരുതല്ലോ, ജിന്‍സി തരക്കേടില്ലാരുന്നു. അന്ന് തിരികെ പോരുന്നതിനുമുമ്പ് ജിന്‍സിന്റെ കയ്യില്‍ നിന്നും അവിടുത്തെ ഫോണ്‍നമ്പരും ഒപ്പിച്ചോണ്ടാ പോന്നത്. ജിന്‍സീടെ കല്യാണമൊക്കെ കഴിഞ്ഞു. കല്യാണത്തിനു് എന്നെ വിളിച്ചിരുന്നെങ്കിലും പോകാനൊത്തില്ല.
കമന്റിന് നന്ദീട്ടോ :)
മാണിക്യം,
അഭിനന്ദനങ്ങള്‍ക്ക് നന്ദി മാഷേ. ഇനീം എഴുതാന്‍ നോക്കാം. :)
അരുണ്‍സേ,
യദാ യദാ ഹി ധര്‍മ്മസ്യ എന്നുപറഞ്ഞാല്‍ എവിടെപ്പോയാലും ഹി (ഇത് ഇംഗ്ലീഷാ, അവന്‍ എന്നര്‍ത്ഥം) ധര്‍മ്മക്കാരനെപ്പോലെയാകും (തെണ്ടേണ്ടിവരും :) ) എന്നല്ലേ..? എന്റെ ആദ്യത്തേതും അവസാനത്തേതുമായ പെണ്ണുകാണലായിരുന്നു മാഷേ ഇത്.. :) അടുത്ത പോസ്റ്റും ഈയാഴ്‌ച അവസാനത്തോടുകൂടി ഉണ്ടാകും..
galakki
കൊള്ളാം. നന്നായിട്ടുണ്ട്.
മനൂ...
താങ്കൂൂൂൂൂ :)
ദില്‍ബൂ...
നന്ദീട്ടോ.... :)
ഹ..ഹ..അലക്കോടലക്കാണല്ലോ ഉള്ളവനേ..::)ഉണ്ണിയെ ആദ്യം കാണുമ്പോള്‍ ഊരിലെ പഞ്ഞി ഇങ്ങനെയാകുമെന്നു നിരീച്ചില്ല..എന്തായാലും ബ്ലോഗര്‍മ്മാദം തുടങ്ങിയതിപ്പഴെങ്കീലുമായത് നന്നായി..!
haha...rasicchu, chiricchu.:)
കിരണ്‍സേ...
ഊരിലെ പഞ്ഞി ഊരിയെടുത്ത് ഇത്തിരി ചെവീല്‍ വെച്ചാ ഇപ്പോള്‍ നടപ്പ്...! അഹങ്കാരം മൂത്ത് ലവനും ബൂലോഗത്ത് ആറടി മണ്ണ് വാങ്ങീന്നും പറഞ്ഞ് ആരേലും ചീത്ത വിളിച്ചാലോന്ന് പേടിച്ച്..! (എന്നാപ്പിന്നെ അതെടുത്ത് മൂക്കിലും വെച്ചൂടേന്ന് ചോദിക്കല്ല്... :) )
വേണൂ,
ഇഷ്‌ടായീന്നറിഞ്ഞതില്‍ സന്തോഷം.. :)
ചാത്തനേറ്: ഇമ്മാതിരി പേരിലു കൂട്ടുകാരുണ്ടേല് കറങ്ങിപ്പോയതു തന്നിഷ്ടാ.. എന്തായാലും തല്ലു കിട്ടാത്തതു നന്നായീ.
ഓടോ:: ഇത്തിരി ചുരുക്കാമായിരുന്നു എന്നു തോന്നുന്നു പെണ്ണു വീട്ടിലു കേറീട്ടുള്ള വിശേഷം വായിച്ചു തുടങ്ങിയപ്പോ ക്ഷമ നശിച്ചു. പിന്നെ ചാടി ചാടി വായിച്ചിട്ടും ഇടയില്‍ വല്ലതും പോയതായി തോന്നിയില്ല.
ചാത്താ,
തല്ലൊന്നും കിട്ടാഞ്ഞത് നന്നായി എന്നുതന്നെയാ എനിക്കും പറയാനുള്ളൂ... പിന്നെ, വല്ലാതെ നീണ്ടുപോയെന്നെനിക്കും തോന്നി... എഴുതിപ്പഠിച്ചൊക്കെ വരുന്നല്ലേയുള്ളൂ... ഇത്തവണത്തേക്ക് ക്ഷമി... അടുത്ത തവണയും നീണ്ടാല്‍ ഒന്നുകൂടി ക്ഷമീ... പിന്നേം നീണ്ടാല്‍.... എന്നാ പറയാനാ.. പിന്നതൊരു ശീലമായിക്കോളും..! (ചുമ്മാതാ, ഇനി എഴുതുമ്പോള്‍ ചുരുക്കിയെഴുതാന്‍ ശ്രമിക്കാം..) കമന്റിന് നന്ദീട്ടോ... :)
നന്നായിട്ടുണ്ട്...കൂടുതല്‍ പോരട്ടേ...
ഹും.....അപ്പോള്‍ അതായിരുന്നു ആദ്യ ‘പെണ്ണുകാണല്‍‘...!! പിന്നീട് റിയല്‍ ലൈഫില്‍ 36 ഒറിജിനല്‍ ‘പെണ്ണുകാണല്‍‘ നടന്നതില്‍ വല്ല തമാശകളുണ്ടായിരുന്നെങ്കില്‍ അതും പോസ്റ്റ് ചെയ്യണേ മാഷേ... മറ്റന്നാളല്ലേ 37th... അതും നടക്കുമെന്നു തോനുന്നില്ല... എവിടുന്നു നടക്കാന്‍.. തുടക്കം തന്നെ ചളകുളമായില്ലേ... എന്നാലുമെന്റെ ജിന്‍സേ....!! ഹൂം... .
അഭിലാഷ് (ഷാര്‍ജ്ജ)
ബൈജൂ...
അപ്പോള്‍ ഇതായിരുന്നു തുടക്കം അല്ലേ?... ചുമ്മാതല്ല ഇപ്പോഴും സ്മിര്‍നോഫ് ശരണം എന്ന് പറഞ്ഞിരിക്കുന്നത്...
ഒരു ഇസ്രായേലി “ജിനിസിനെ” കൂട്ടുകാരനായി കിട്ടാന്‍ ശ്രമിക്കൂ....ഇസ്രായേലിലും ചെമ്മഞ്ചി കവല ഉണ്ടെങ്കിലോ?.....
കഥ (അല്ല അനുഭവം)നന്നായിരിക്കുന്നു....
പ്രസാദേട്ടാ,
ഇനിയും എഴുതാന്‍ ശ്രമിക്കാം... കമന്റിന് നന്ദീട്ടോ... :)
അഭീ,
ദൈവാനുഗ്രഹം കൊണ്ടോ പെണ്‍വീട്ടില്‍ പോയി ചായകുടിക്കാനുള്ള യോഗം ജാതകത്തിലില്ലാത്തതുകൊണ്ടോ പിന്നീട് ഒരു പെണ്ണുകാണല്‍ നടന്നില്ല. ഇനിയൊട്ട് നടക്കുമെന്നും തോന്നുന്നില്ല... :) എങ്കിലും ഈ 36 എന്ന എണ്ണം എങ്ങനെ തപ്പിയെടുത്തു..? എന്നാലുമെന്റെ അഭീ... :)
അനിലേട്ടാ,
ഇതുതന്നയായിരുന്നു തുടക്കവും ഒടുക്കവും.. പോളണ്ടിനെപ്പറ്റി പറഞ്ഞാലും സ്‌മിര്‍നോഫിനെപ്പറ്റി പറയരുത് :) ഇസ്രായേലില്‍ ചെമ്മഞ്ചിക്കവല ഉണ്ടാരിക്കും. പക്ഷെ, ലെവന്മാരുടെയൊക്കെ കയ്യില്‍ തോക്കൊണ്ട്. അതോണ്ടൊരു പ്യാടി.. :) കമന്റിന് നന്ദീട്ടോ.. :)
KALAKKI TTA ANUBHAVAM ;) AVASAANA BHAAGAM NANNAAYI RASICHCHU VAAYICHCHU!
AASAMSAKAL
ഹ്ഹ്ഹ്....എന്നാലും ന്റെ മുത്തെ...:)
Jappanees abaddhangal ellam enthinaneda mohante thalayil ketti vekkunne
ഇടിവാള്‍,
ആശംസകള്‍ക്ക് നന്ദി, ഇഷ്‌ടായീന്നറിഞ്ഞതില്‍ സന്തോഷവും. :)
ഇക്കൂസേ,
:)
സബിതേ,
അമ്മച്ചിയാണേ, അതൊക്കെ അവന് തന്നെ പറ്റീതാ.. എനിക്ക് പറ്റീതൊക്കെ അതിലും കൂടിയ ഇനമാ... വഴിയെ എഴുതാം.. :) കമന്റിനു് നന്ദി.
ബൈജൂ...
എനിക്കു തോന്നുന്നത് ഈ കഥയിലെ ഒരു രംഗം ബൈജു വിവരിക്കാന്‍ വിട്ടുവെന്നാണ്...
താന്‍ കെട്ടാന്‍പോകുന്ന പാപിവരന്‍, തന്റെ മുന്നില്‍ നില്‍ക്കുന്ന ഈ മനുഷ്യക്കോലമാണോ കര്‍ത്താവേ എന്നു കരുതി കര്‍ത്താവിനു മെഴുകുതിരി ഫാക്ടറി നേര്‍ന്ന ഒരു പെണ്ണുണ്ടായിരുന്നു..ആ വാതിലിനു പിറകില്‍!!
അപ്പച്ചനും വരുത്തനുമായുള്ള കത്തി നെഞ്ചിടിപ്പുകളോടെ കേട്ടുനിന്ന ആ ‘പുണ്യവതി’ക്ക് മഴകണ്ട വേഴാമ്പലിന്റേതുപോലുള്ള അനുഗ്രഹവര്‍ഷമായിരുന്നിരിക്കും ‘ഇതല്ല’ തന്നെക്കെട്ടാന്‍ വന്ന ജോണ്‍സണെന്ന തിരിച്ചറിവ്...!!
അങ്ങനെ ആ പെങ്കൊച്ച് ഒരു മഹാ അബദ്ധത്തില്‍ നിന്നും രക്ഷപ്പെട്ടു....അല്ലേ?
***********
ഇത്രയും സ്റ്റാറൊക്കെ കൊടുത്ത് നിലവാരം പറയാം!!
ഹരിലാല്‍
da jins sahayich ninak oru penn kaanal chadang othu kittiyille
allathe ninneyarada veettilirikkunna penpillere kaanikkan vendi vilikkunne
enthayalum vadi vettiyitte ullu enn manasilayi
adi thudangikko
ബൈജു, അന്നത്തെ ഷോക്ക് കൊണ്‍ട് പി്ന്നെ പെണ്ണു കാണല്‍ വേണ്‍ടാ എന്ന തോന്നല്‍ ഒന്നും വന്നിട്ടില്ലല്ലോ?
അത് നന്നായി എന്നാണ് എനിക്ക് തോന്നുന്നത്..ഒരു എക്സ്പീരിയന്സ് ആയല്ലൊ?പാവം ശരിക്കും കാണാന്‍ വന്നവന് ബിസ്കെറ്റും , പഴവും ഒന്നും കിട്ടീട്ടുണ്‍ടാവില്ല..പാവം ജോണ്‍സ്.....
haha...
avatharanam valare nannayirikkunnu.
iniyenkilum kurachu adukkum chittayum padichu koode? ingane abadhangal pattandirikkan...
iniyum ezhuthuka...
Reagrds
Manu Manimala
കലക്കി...
നന്നായിട്ടുണ്ട്...
ആസ്വദിച്ചു വായിച്ചു
ഇന്നാണിത് കണ്ടത്..നന്നായിട്ടുണ്ട്..
:-)
ലാലേട്ടാ,
ചിലപ്പോ സത്യാരിക്കൂല്ലേ..? എന്തായാലും ആ പെങ്കൊച്ചിനെ പിന്നെ കണ്ടിട്ടില്ല... കണ്ടാരുന്നേല്‍ ഒന്നു ചോദിക്കാരുന്നു... കമന്റിന് നന്ദീട്ടോ... :)
ഇന്ദിരേച്ചീ,
എന്റെ ആദ്യത്തെയും അവസാനത്തെയും പെണ്ണുകാണലായിരുന്നു അത്... അതുകൊണ്ട് പെണ്ണുകാണാന്‍ പോയിട്ടില്ല എന്നൊരു നഷ്ടബോധം ഒരിക്കലും ഉണ്ടാകില്ലല്ലോ...! ശരിയാ... ശരിക്കുമുള്ള ചെറുക്കന് ചായയ്‌ക്ക് കടിയൊന്നും കിട്ടീട്ടുണ്ടാവില്ല... :)
മനൂ,
അതെന്താ ഇനിയെങ്കിലും എന്ന്..? അടുക്കും ചിട്ടിയും... അല്ല, ചിട്ടയുമുണ്ടായിട്ടും ഇങ്ങനെ..! അപ്പോ, ഇതൊന്നും ഒട്ടുമില്ലാത്തോരുടെ കാര്യമോ..? ഇനീം എഴുതാം... കമന്റിന് നന്ദീട്ടോ... :)
ജിഹേഷ്,
നന്ദീട്ടോ... :)
ദ്രൌപദീ,
കമന്റിന് നന്ദി :)
മൂര്‍ത്തീ,
:)
കുതിരവട്ടന്‍സ്,
:)
Post a Comment